Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് ( ഓട്ടോണമസ്)കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും വെള്ളങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചേർന്ന് “മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആദ്യകാല ബാല്യം, വികസനം “എന്ന വിഷയത്തിൽ വർക് ഷോപ്പ് സംഘടിപ്പിച്ചു. സിസ്റ്റർ ജെസ്സി കെ. സി ( ഹെഡ് ഓഫ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് ) സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുധ ദിലീപ്,വൈസ് പ്രസിഡണ്ട് ശ്രീ.ഉണ്ണി കൃഷ്ണൻ കുറ്റിപറമ്പൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റർ. സിജി (പ്രിൻസിപ്പാൾ,സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട ) അധ്യക്ഷ പ്രസംഗം നടത്തി.ശ്രീ. ഗോപിനാഥ് ടി മേനോൻ ( റിട്ട. ചീഫ്, യൂണിസേഫ്, മഹാരാഷ്ട്ര ) “കുട്ടികളിലെ പോഷകാഹാര കുറവ് “സംബന്ധിച്ച ക്ലാസ്സ് എടുത്തു. ശ്രീമതി. ഷീല അജയ്ഘോഷ് ( തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ), ശ്രീമതി.ലിജി ( പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ) ലയൺസ് ക്ലബ് സോൺ പ്രസിഡൻ്റ് ജോൺ നിതിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. മായ ശശിധരൻ ( എൻ. ആർ. എൽ. എം. നാഷണൽ ട്രൈനർ) പൊതു അവലോകനം നടത്തി.മറ്റ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സമിതി അംഗങ്ങളും സോഷ്യൽ വർക്ക് അദ്ധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. About usActivitiesColleges/SchoolsContactJoin our WhatApp GroupPrivacy PolicyHow to Publish?Publish Adds?Search Post navigation സെൻ്റ് ജോസഫ്സ് കോളേജിൽ ‘കൂട്ടിടം’ ത്രിദിന എൻ.എസ്.എസ്.സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കാർണിവോറസ് സസ്യ പ്രദർശനം നാളെ