ഇനിഷ്യോ ഇൻ്റർനാഷണൽ കോൺഫറൻസ് ഡോ. അദീല അബ്ദുള്ള ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി. ബ്ലെസി, ഡോ. ബിനു ടി.വി, ഡോ. സി. ട്രീസ ജോസഫ്, ശ്രീ. ഗോപിനാഥ് മേനോൻ തുടങ്ങിയവർ സമീപം
Click Below 👇 & Share This News

ഇരിഞ്ഞാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സാമൂഹിക പ്രവർത്തന വകുപ്പിന്റെ നേതൃത്വത്തിൽ “ഭാവിയെ ശക്തിപ്പെടുത്താൻ ലിംഗ സമത്വം” എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ സമ്മേളനത്തിന് “ ഇനിഷ്യോ – 2026” തുടക്കം കുറിച്ചു. സാമൂഹികനീതി വകുപ്പ്, കേരള സർക്കാർ പ്രാദേശിക സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐഎഎസ് ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു. രണ്ടു ദിവസങ്ങളായി സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസിന് സാമൂഹിക പ്രവർത്തന വകുപ്പ് മേധാവി ഡോ:സിസ്റ്റർ ജെസ്സി കെ. സി. സ്വാഗതം പറഞ്ഞു മാനേജർ ഡോ.സിസ്റ്റർ ട്രീസാ ജോസഫ് അധ്യക്ഷ പദവി അലങ്കരിക്കുകയും ദക്ഷിണേഷ്യ യൂണിസെഫ് കാഠ്മണ്ഡു ജെൻഡർ വിഭാഗം റീജിയണൽ അഡ്വൈസർ മിസ് അനുരാധ നായർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അതിഥികളെ ആദരിച്ചു. ഡോ.റോസ് സെബാസ്റ്റ്യൻ, ഡോ. ബിനു ടി യു എന്നിവർ ചടങ്ങിൽ സംസാരിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ കോൺഫറൻസിൽ പ്രബന്ധാവതരണങ്ങളും പാനൽ ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.

Click Below 👇 & Share This News
Chat with CampusRound.com