Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാനതല മികച്ച ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനമായി സെൻ്റ് ജോസഫ്‌സ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡിസംബർ 3 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ കോളജിന് സമ്മാനിക്കും.കോളജ് ഒരുക്കിയ ഭിന്നശേഷി സൗകര്യങ്ങൾ, സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ്. ഭിന്നശേഷി സൗഹൃദ റാംപ്, ക്ലാസ് മുറികൾ, സെമിനാർ ഹോൾ, ശുചിമുറികൾ, ലിഫ്റ്റ് സൗകര്യം, വീൽചെയർ സൗകര്യം എന്നിവ കോളജ് ഒരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതർക്കുള്ള കീബോ സോഫ്റ്റ്വെയർ ലഭ്യമായ ലൈബ്രറിയുടെ ഉള്ളിൽ പ്രത്യേക ലിഫ്റ്റ് സൗകര്യവുമുണ്ട്. കാഴ്ച പരിമിതർക്കു വായിക്കാനാവുന്ന സൈൻ ബോർഡുകൾ, പാർക്കിങ്ങ് സൗകര്യം എന്നിവയും കോളജ് ഒരുക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനുള്ള സ്ക്രൈബ് സൗകര്യം, ഷാഡോ ടീച്ചർ സൗകര്യം, വാചാ പരീക്ഷകൾ എന്നിവയും കോളജിൻ്റെ പ്രത്യേകതയാണ്. കോളജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥിനികൾക്കും അധ്യാപക- അനധ്യാപകർക്കും കൈ മൊഴി പരിശീലനം നൽകുകയും സമ്പൂർണ ആംഗ്യഭാഷാ സാക്ഷരത നേടിയ ആദ്യ കോളജ് ബഹുമതി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നൽകുന്ന സാൻജോ ക്രാഫ്റ്റ് എന്ന വിപണന മേളയിലൂടെ ഭിന്നശേഷി വിഭാഗത്തിലുള്ളവർ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.”ഭിന്നശേഷി സൗഹൃദ അവാർഡ് നേട്ടം ഉറപ്പായും കോളജിലെ കൂട്ടായ്മയോടെയുള്ള പ്രവർത്തനഫലമാണ്. കൂടുതൽ സേവനേച്ഛയോടെ പ്രവർത്തിക്കാൻ അത് ഞങ്ങൾക്ക് ഊർജമാകും. NSS നേതൃത്വം നൽകിയ പല പ്രവർത്തനങ്ങളോടൊപ്പം ജൊസൈൻ ക്രാഫ്റ്റ് എന്ന പേരിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിപണന മേളയും ഭിന്നശേഷി സൗഹൃദ കാമ്പസാകാൻ നമ്മെ സഹായിച്ചിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാകാനും മനുഷ്യരെ പരിമിതരെന്നു മാറ്റി നിർത്താതിരിക്കാനുമുള്ള ശ്രമത്തിന് പ്രോത്സാഹനമാണിത്” എന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation ശിൽപ്പശാല സംഘടിപ്പിച്ചു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിൽ ആവേശമായി മെഗാ തൊഴിൽ മേള – പ്രയുക്തി 2024