കോളേജിലെ “മൈക്രോബയോളജി &”ഫോറൻസിക് സയൻസ് പഠന വിഭാഗം, ലയൺസ് ക്ലബ് ,ഇരിങ്ങാലക്കുട ടൗണിൻ്റെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ്
കോളേജിൽ വൃക്ക രോഗ,പ്രമേഹ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി.പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ബ്ലെസി ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് സോണൽ കൺവീനർ അഡ്വ ,ജോൺ നിധിൻ ,ഇരിങ്ങാലക്കട ടൗൺ പ്രസിഡൻ്റ് ശ്രീ ഹാരീഷ് പോൾ ,ഫിറ്റ് ഫോർ ലൈഫ് ജനറൽ കൺവീനർ ഡോ, സ്റ്റാലിൻ റാഫേൽ , കൺവീനർ ഡോ. തുഷാര ഫിലിപ്പ് ,ഫോറൻസിക് ആൻഡ് മൈക്രോബയോളജി വകുപ്പ് മേധാവി ശ്രീമതി രേഖാ ആർ , മുഖ്യ സ്പോൺസേർസ് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ മെട്രോ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർ ക്യാമ്പിനു നേതൃത്വം വഹിച്ചു.