Click Below 👇 & Share This News

പ്രിയപ്പെട്ടവരെ, ഓടക്കുഴൽ കച്ചേരി.അന്തർദേശീയ സംഘടനയായ സ്പിക് മാകേ നടത്തുന്ന ഫ്ലൂട്ട് കൺസേർട്ട് & ഡെമോൺസ്ട്രേഷൻ 25/9/2025 ന് വ്യാഴാഴ്ച ഉച്ചക്ക് 2. 15 pm ന് നമ്മുടെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.ദേശീയതലത്തിൽ ശ്രദ്ധേയനായ ഓടക്കുഴൽ വാദകൻ, ശ്രീ മൈസൂർ ചന്ദൻകുമാർ ആണ് ഇതിൽ പങ്കെടുക്കുന്ന കലാകാരൻ. സ്പിക് മാകേ (SPIC MACAY) എന്നത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെയും നൃത്തത്തെയും യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ്.വിദ്യാർത്ഥികൾക്കായി രാജ്യത്തെ പ്രശസ്തരായ കലാകാരന്മാരുടെ കച്ചേരികളും ശില്പശാലകളും പ്രഭാഷണങ്ങളും ഇവർ സംഘടിപ്പിക്കാറുണ്ട്. കർണാടക സംഗീത രംഗത്തെ പ്രമുഖനായ പുല്ലാങ്കുഴൽ വാദകനാണ് മൈസൂർ എ. ചന്ദൻ കുമാർ. പ്രശസ്ത വയലിൻ വിദ്വാൻ മൈസൂർ ടി. ചൗഡയ്യയുടെ പിൻതലമുറക്കാരനാണ് അദ്ദേഹം. ഉച്ചയ്ക്ക് 2.15 pm മണിക്ക് നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Click Below 👇 & Share This News
Chat with CampusRound.com