Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിലെ ചേച്ചിമാരുണ്ടാക്കിയ റോബോട്ടിനെ കാണാനെത്തിയ കുട്ടികളുടെ നോക്കിലും വാക്കിലും കൗതുകം. എന്തു ചോദിച്ചാലും പറയുമോ എന്ന പരീക്ഷണം. ചേച്ചിമാരുടെ യൂണിഫോം പോലെ യൂണിഫോമിട്ട റോബോട്ട് ജോസഫൈനാകട്ടെ കുട്ടി സംശയങ്ങൾ തീർത്തു കൊടുത്തു താരമായി. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജും ഇ കെ എൻ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി ദൈനംദിന ജീവിതത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസിലാണ് റോബോട്ടും കുട്ടികളും തമ്മിൽ ആശയ വിനിമയം നടന്നത്. ബി. വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി ഡേവിസ് ക്ലാസ്സ് നയിച്ചു. പരിപാടിയോടനുബന്ധിച്ച് ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികളുടെ പ്രോജക്ടിൻ്റെ പ്രദർശനം സംഘടിപ്പിച്ചു. ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥിനികൾ രൂപകൽപന ചെയ്തതാണ് Joseph – Al-ne എന്ന റോബോട്ട്. വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ അഞ്ജന ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇകെഎൻ കേന്ദ്രം പ്രസിഡൻ്റ് ഡോ.കെ മാത്യു പോൾ ഊക്കൻ, കെ.മായ എന്നിവർ സംബന്ധിച്ചു. Post navigation നാഷണൽ സെമിനാർ സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഫിസിക്സ് വിഭാഗം ഇ-മാലിന്യ ശേഖരണ പരിപാടി