Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട :എൻ എസ് എസിന്റെ സപ്തദിനസഹവാസക്യാമ്പ് സമൂഹത്തിന് നന്മ പകരുന്ന രീതിയിൽ ഫലപ്രദമാക്കി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ മാതൃകയാകുന്നു. ‘സഹപഥം2025’ എന്ന് പേരിട്ടിരിക്കുന്ന സപ്തദിനസഹവാസക്യാമ്പിന് കോളേജിലെ 50,167നമ്പർ കൂട്ടായ്മകൾ വേദിയായി തിരഞ്ഞെടുത്തത് യൂണിറ്റുകളുടെ മാനസഗ്രാമങ്ങളിലൊന്നായ വാർഡ് പതിനെട്ടിലെ ഇരിങ്ങാലക്കുട സെന്റ്. മേരീസ് ഹൈസ്കൂളാണ്. സെന്റ് മേരീസ് ഹൈസ്കൂളും യു പി സ്കൂളും സെന്റ് തോമസ് കത്തീഡ്രലും കൂടിച്ചേരുന്ന കുരിശങ്ങാടി റോഡിൽ സീബ്ര ക്രോസ്സ് വരകൾ ഇല്ലാത്തതിന്റെ പ്രായോഗികബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വളണ്ടിയർമാർ വഴിവര എന്ന പ്രൊജക്ടിന് രൂപം നൽകുകയായിരുന്നു. തിരക്കുനിറഞ്ഞ റോഡ് പരിസരമായതുകൊണ്ടുതന്നെ രാത്രി പത്തുമണിക്ക് ശേഷമുള്ള സമയമാണ് വിദ്യാർത്ഥികൾ വഴിവരയ്ക്കായി ഉപയോഗപ്പെടുത്തിയത്. ഡിസംബർ 25മുതൽ 31വരെയാണ് സഹപഥം 2025 സംഘടിപ്പിച്ചിരിക്കുന്നത്. മാനസഗ്രാമങ്ങളായ 18,19വാർഡുകളിലെ നിവാസികൾക്കായി സൗജന്യ നേത്രപരിശോധനാക്യാമ്പ്, സ്ത്രീകളുടെ നൈപുണി പരിശോധനയ്ക്കായി സർവ്വേ, ഗൈനക്കോളജിക്കൽ കാൻസർ പ്രതിരോധക്ലാസ്സ്, ശുചീകരണയജ്ഞം തുടങ്ങി വ്യത്യസ്തങ്ങളായ കർമ്മപരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്സ് വീണ സാനി,ഡോ.ഉർസുല എൻ, അദ്ധ്യാപകരായ മിസ്സ് മഞ്ജു ഡി,മിസ്സ് ധന്യ കെ.ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.ക്യാമ്പിന്റെ ഔദ്യോഗിക സമാപനം നടക്കുന്ന ഡിസംബർ 31 ബുധനാഴ്ച സബ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരിക്കും. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സഹപഥം 2025 ഉദ്ഘാടനം ചെയ്തു ഭാരതത്തിൻ്റെ നൈതിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കണം: പ്രൊഫ. മനീഷ്. ആർ. ജോഷി