Click Below 👇 & Share This News

Loading

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ (ഓട്ടോണമസ്) ഡോ.സിസ്റ്റർ ആനി കുര്യാക്കോസ് എൻഡോവ്മെന്റിന്റെ ഭാഗമായി നടത്തിയ ദേശീയ തലത്തിലെ മികച്ച അധ്യാപക പുരസ്കാരവും 25001 രൂപ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും 14/02/2025 ന് 2 മണിക്ക് കോളേജ്‌ റിസർച്ച്‌ സെമിനാർ ഹോളിൽ വെച്ച് നൽകി. വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ എലയ്സ സ്വാഗതം ആശംസിച്ചു.പ്രസ്തുത യോഗം ഡോ.പി.വി. രാധാദേവി( സയൻ്റിസ്റ്റ് ഡയറക്ടർ എഡിആർഐ എൻ- ഐ എസ് ആർ ഓ)ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവറന്റ് മദർ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രഞ്ജിത്ത് തോമസ് ( എഫ് ആർ എസ് സി അസോസിയേറ്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് കെമിസ്ട്രി,സെന്റ് ബെർച്മാൻസ് കോളേജ് ഓട്ടോണമസ്, ചങ്ങനാശ്ശേരി) ആണ് മികച്ച അധ്യാപകനുള്ള പുരസ്കാരം കരസ്ഥമാക്കിയത്

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com