Click Below 👇 & Share This News

Loading

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ  സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ പഞ്ചദിന പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ ഉന്നമനത്തിന് നെന്മേനി,കൊല്ലങ്കോട് പ്രവർത്തിച്ചുവരുന്ന ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ സഹകരണത്തിൽ പി.ആർ.എ ശില്പശാല സംഘടിപ്പിച്ചു.

വിദ്യാർത്ഥിനികൾ തെരുവുനാടകവും അവതരിപ്പിച്ചു.മുതലമട ഗ്രാമ പഞ്ചായത്തിലെ പറയമ്പള്ളം എന്ന ഗ്രാമത്തിൽ ശ്രീ ഗുരുവായൂരപ്പൻ്റെ നേതൃത്വത്തിൽ പി. ആർ . എ പഠനം നടത്തി.സമാപന ചടങ്ങിൽ പി.ആർ. എ പഠന റിപ്പോർട്ട് ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സെസൈറ്റി സെക്രട്ടറി ശ്രീ അരവിന്ദാക്ഷൻ അവർകൾക്ക് ക്യാമ്പ് കോർഡിനേറ്റേഴ്സ് അനനോവയും അനഘയും കൈമാറി.സമാപന ചടങ്ങിൽ ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ശശികുമാർ സ്വാഗതവും ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ  സാമൂഹ്യ പ്രവർത്തന വിഭാഗ അദ്ധ്യാപിക ശ്രുതി നന്ദിയും  പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com