Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട: ഡിസംബർ 16,17 തീയ്യതികളിലായി സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ “ഇന്റർ ഡിസിപ്ലിനറി റിസർച്ച് ഇൻ കെമിക്കൽ സയൻസ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഫോർ എനർജി ആൻഡ് എൻവിയോൺമെൻറ്” എന്ന വിഷയത്തിൽ അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ഡോ. എസ്സ്. സുഗുണൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷം വിരമിക്കുന്ന അധ്യാപികമാരായ ഡോ. ഡീന ആൻറണി സി., ഡോ. ബിൻസി വർഗീസ് വി. എന്നിവരെ ആദരിച്ചു. കൊൽക്കത്ത ഐസർ അസോസിയേറ്റ് പ്രൊഫസർ ഡോ. രതീഷ് കെ. വിജയരാഘവൻ, അയർലണ്ട് ഡബ്ലിൻ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോ. രജനി കെ. വിജയരാഘവൻ, കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജയശ്രീ ഇ. ജി., കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഷിബു ഇ. എസ്., എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. Post navigation കാടിൻ്റെ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ഒളകര ഉന്നതിയിൽ സെന്റ് ജോസഫ്സ് കോളേജ് വയോജനങ്ങൾക്കൊപ്പംമതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സിൽ ക്രിസ്തുമസ് ഗാല