Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നടക്കുന്ന വാമന വൃക്ഷ പഠനവും (ബോൺസായ് വ വൃക്ഷ പഠനം) ഗണിത ശാസ്ത്രജ്ഞൻ സംഗ്രമഗ്രാമമാധവനെ ക്കുറിച്ചുള്ള പഠനവും പ്രധാനമന്ത്രിയുടെ മുന്നിലേക്കെത്തിക്കാൻ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള. ബോട്ടണി വിഭാഗം അധ്യാപിക ഡോ. ബിനു ടി വി, മലയാളം വിഭാഗം അധ്യാപിക പ്രൊഫ. ലിറ്റി ചാക്കോ എന്നിവരുടെ പ്രൊജക്ടുകളിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള രണ്ടു പഠന സെൻ്ററുകൾക്കു തുടക്കമിടാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വാമന വൃക്ഷ പഠനത്തിന് നേതൃത്വം നൽകുന്ന ഡോ. ബിനു ടി.വിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്. സെൻ്റ് ജോസഫ്‌സ് കോളജിൽ ഒന്നര മണിക്കൂറോളം സമയം അദ്ദേഹം ചെലവഴിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com