Click Below 👇 & Share This News

ഇരിങ്ങാലക്കുട  സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ചാൻസലറും കോളേജിലെ ചാപ്ലിനുമായ ഫാ. കിരൺ തട്ല, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ടൗൺ ജുമാമസ്ജിദ് ഇമാം പി എൻ എ കബീർ മൗലവി തുടങ്ങിയവർ ചേർന്ന്   പരിപാടി ഉദ്ഘാടനം ചെയ്തു. കലാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള  വിദ്യാർത്ഥിനികൾ നിർമിച്ച മെഗാ കേക്കുമുറിച്ച്  വയോജനങ്ങൾക്ക് വിതരണം ചെയ്തത് പരിപാടിയുടെ പ്രധാന ആകർഷണം ആയിരുന്നു. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി നടന്ന ക്രിസ്തുമസ് ബസാറിൽ വിദ്യാർത്ഥിനികൾ  നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വില്പന  നടത്തി. ക്രിസ്തുമസ് ഗാലയുടെ ഭാഗമായി കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, ക്രിസ്തുമസ് കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചത് പരിപാടിയുടെ മാറ്റുകൂട്ടി. ഫാ. കിരൺ തട്ല അനുഗ്രഹ പ്രഭാഷണം നടത്തി. അത്യന്തം ഹൃദയസ്പർശിയായ ഈ ചടങ്ങ് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീകമാണെന്നു  പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ബ്ലെസി പറഞ്ഞു.സമൂഹത്തിന് കൂടുതൽ ശക്തി പകരാനും പുതുതലമുറയുടെ  വെളിച്ചമാകാനും  ഈ സ്നേഹകൂട്ടായ്മയ്ക്ക് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com