Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കോട്ടയം: മണർകാട് സെൻ്റ് മേരിസ് കോളേജിൽ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരള നവോത്ഥാനത്തെക്കുറിച്ച് ശിൽപ്പശാല നടത്തി. പ്രമുഖ ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് മേരിസ് കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഒ.വി.ഷൈൻ വിഷയാവതരണം നടത്തി.‘ ശ്രീനാരായണഗുരുവും ജാതി ഭൂപടങ്ങളുടെ ഉന്മൂലനവും ‘ എന്ന വിഷയത്തിൽ, സെൻ്റ് മേരിസ് കോളേജിലെ ചരിത്ര പഠന വിഭാഗം അധ്യാപകൻ ഡോ. സെബാസ്റ്റ്യൻ ജോസഫും, ‘ സാമൂഹിക പരിഷ്കരണത്തിന്റെ ബഹുമുഖ അർഥങ്ങൾ; അയ്യൻകാളിയെ വായിക്കുമ്പോൾ ‘ എന്ന വിഷയത്തിൽ കോട്ടയം സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ജെന്റിൽ ടി. തോമസും ക്ലാസുകൾ നയിച്ചു. സെൻമേരിസ് കോളേജ് ഹിസ്റ്ററി, ഇംഗ്ലീഷ് (പിജി) വിഭാഗങ്ങളുടെയും മലയാളം ഹിന്ദി (യുജി) വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation അന്താരാഷ്ട്ര സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു 🤝 St. Mary’s College Manarcaud Signs MoU with SRIBS to Boost Academic Excellence