Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കുന്ന 29 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ (IFFK) പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 5 വ്യാഴം വൈകുന്നേരം ആറു മണിക്ക് മണർകാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചലച്ചിത്ര പ്രദർശനം നടന്നു.മികച്ച സിനിമ, സംവിധായകൻ,നടൻ വിഭാഗങ്ങളിൽ സംസ്ഥാrന സർക്കാർ അവാർഡും 25-ാമത് IFFK യിൽ രജത ചകോരവും നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽനേരത്ത് മയക്കം എന്ന ചലച്ചിത്രമാണ് പ്രദർശിപ്പിച്ചത്. മുഖ്യപ്രഭാഷണത്തിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ചും മേളയെക്കുറിച്ചും , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രസാധക വിഭാഗം മുൻ മേധാവി ശ്രീ കുര്യൻ കെ തോമസ് സംസാരിച്ചു.ചലച്ചിത്ര താരവും അവതാരകയുമായ മീനാക്ഷി പ്രദർശനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി മെംബർ പ്രകാശ് ശ്രീധർ, മണർകാട് സെൻ്റ് മേരീസ് കോളേജ് അസി പ്രൊഫസറും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ഷെറി മാത്യൂസ്, കോളേജ് യൂണിയൻ ജന സെക്രട്ടറി സെൻ കെ അനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.മണർകാട് സെൻറ് മേരീസ് കോളേജ്ഫിലിം ക്ലബിൻ്റെയും എൻഎസ്എസ് യൂണിറ്റിൻ്റെയും,, കോളേജ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation സെന്റ് മേരീസ് കോളേജ് മണർകാട് – മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ് ഇൻനോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ (BIIC) ധാരണാപത്രം ഒപ്പുവച്ചു ചരിത്ര വിജയം വിജയം നേടി സെന്റ് മേരിസ് പുരുഷ ഖോ ഖോ ടീം