Click Below 👇 & Share This News

Loading

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ മുൻനിർത്തി സെൻറ് . മേരിസ് കോളേജ് മണർകാട് എൻഎസ്എസ് യൂണിറ്റിന്റെയും എൻസിസി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു പ്രതിഷേധ റാലി നടത്തപ്പെടുകയുണ്ടായി സെൻമേരിസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്റർ പ്രസിഡൻറ് ഡോക്ടർ ഗണേഷ് കുമാർ സംസാരിക്കുകയുണ്ടായി തുടർന്ന് സെൻറ് മേരീസ് കത്തീഡ്രൽ ട്രസ്റ്റ് പി എ എബ്രഹാം സെൻറ് മേരീസ് കോളേജ് സൊസൈറ്റി സെക്രട്ടറി ജോർജ് വർഗീസ് തുടങ്ങിയവർ സംയുക്തമായി പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പ്രതിഷേധ റാലി കോളേജ് അങ്കണത്തിൽ എത്തിച്ചേർന്നതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡോ.സു ആൻ സക്കറിയ അസോസിയേറ്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ് ,
പ്രിൻസിപ്പൽ സനീജു എം സാലു, പ്രോഗ്രാം ഓഫീസർമാരായ ഷെറി മാത്യൂസ് , ഡോ. അനുപ റോസ് ബാബു , NCC ANO ലഫ്റ്റനന്റ്. മൊയ്തീൻ സി , വോളണ്ടിയർ സെക്രട്ടറി ഗ്രീഷ്മ മനോജ് തുടങ്ങിയവർ പങ്കെടുത്തു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com