Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഹിറോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് കോളേജ്, മണർകാട് എൻ.എസ്.എസ് യൂണിറ്റ് “സബാക്കോ സസാക്കി പേപ്പർ ക്രെയിൻ” പ്രദർശനം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനുപറോസ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കോളേജിലെ മുൻ എൻ.എസ്.എസ് വൊളണ്ടിയർ മേഘന എം.പി. വിദ്യാർത്ഥികളെ പേപ്പർ ക്രെയിൻസ് നിർമ്മാണത്തിൽ പരിശീലനം നൽകി. തുടർന്ന് എൻഎസ്എസ് വൊളണ്ടിയേഴ്സ്തയ്യാറാക്കിയ ആയിരക്കണക്കിന് പേപ്പർ ക്രെയിൻ കോളേജ് പരിസരത്ത് പ്രദർശിപ്പിക്കുകയും ലോകസമാധാനത്തിനായി പറത്തുകയും ചെയ്തു. യുദ്ധമില്ലാത്ത ലോകം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ഈ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു , ചരിത്ര വിഭാഗം അധ്യാപകൻ ജിജി ജോസഫ് , വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation അന്താരാഷ്ട്ര യോഗാ ദിനം സെന്റ് മേരീസ് കോളേജിൽ ആഘോഷിച്ചു പ്രശസ്ത നാടൻപാട്ടു കലാകാരൻ, ചിത്രകാരൻ, ശിൽപ്പി — പി. എസ്. ബാനർജി അനുസ്മരണവും ഫോക്ലോർ സെമിനാറും സെന്റ് മേരീസ് കോളേജിൽ