Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻറ്.മേരിസ് കോളേജ് മണർകാട് , ഇംഗ്ലീഷ് വകുപ്പിന്റെയും, ഇംഗ്ലീഷ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ , മാലം ഗവൺമെൻറ് യുപി സ്കൂളിൽ, “എൻറിച്ച് യുവർ ഇംഗ്ലീഷ് “എന്ന പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം , കോട്ടയം ഡയറ്റ് അധ്യാപകൻ ഡോ. ജയ്സൺ മാത്യു നിർവഹിക്കുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇംഗ്ലീഷ് നൈപുണ്യത കൈവരിക്കുക, എന്ന ലക്ഷ്യത്തെ മുൻനിർത്തി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർ ജിജി മണർകാട് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സനീജു എം സാലു, മാലം ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കെ പി , ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. എലിസബത്ത് സക്കറിയ , പൂർവ വിദ്യാർത്ഥികൾ , അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. Post navigation ചരിത്ര വിജയം വിജയം നേടി സെന്റ് മേരിസ് പുരുഷ ഖോ ഖോ ടീം അന്താരാഷ്ട്ര സെമിനാറും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു