Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശ്ശൂർ സെൻ്റ്.മേരിസ് കോളേജിലെ അപ്ലൈഡ് ബയോടെക്നോളജി വിഭാഗം കേരള ബയോഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ചു നടത്തിയ ദ്വിതീയ ദേശീയ സെമിനാറിൻ്റെ ഉദ്ഘാടനം ജനുവരി 28 -)o തീയ്യതി KFRI യിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ.സജീവ് ടി.വി.നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഡോ.സി.ജോർജ് തോമസ് (മുൻ ചെയർമാൻ KSBB തിരുവനന്തപുരം) സെൻ്റ്.മേരിസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ.ഡോ. ബീന ടി.എൽ, ഡോ.മീര സി. ആർ (കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, സെൻ്റ്.മേരിസ് കോളേജ്) ,ഡോ.മഞ്ജുഷ റാണി (HOD അപ്ലെഡ് ബയോടെക്നോളജി ) എന്നിവർ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് മുരളി മോഹന്റെയും, മൃദുല മുരളിടെയും , ഇഷാൻ മുരളിടെയും ,പ്രകൃതി വിഷയമാക്കിയ ഫോട്ടോ പ്രദർശനവും, വിവിധ വിഷയങ്ങളിൽ പ്രമുഖ ശാസ്ത്രജ്ഞമാരായ ഡോ. സജീവ് ടി.വി, ഡോ. സുമ എ, ശ്രീ.മുഹമ്മദ് ഹനീഫ എന്നിവർ പ്രഭാഷണവും നടത്തി Post navigation Mega Campus Quiz 2025 – Result of Zonal Quiz (St. Mary’s College (Autonomous), Thrissur) Announced: Teams Advance to Semi-Finals