Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ജീവിതമാണ് ലഹരി യെന്നും ഈ സന്ദേശം യുവാക്കളിൽ എത്തിക്കുന്നതിന് ഓരോ പഞ്ചായത്തിലും കളി സ്ഥലങ്ങൾ ഉണരണമെന്നും യുവജനക്ഷേമ, കായിക വികസന, രജിസ്ട്രേഷൻ വകുപ്പുമന്ത്രി ഓ.ജെ. ജനിഷ് പറഞ്ഞു.കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് കോളേജിൽ പുതുതായി ആരംഭിച്ച BSc. ഹോട്ടൽ മാനേജുമെൻ്റ്,BPES,BSW എന്നീ കോഴ്സുകളുടെ പ്രഖ്യാപനവും പ്രവേശനോത്സവവും ഉദ് ഘാടനം ചെയ്ത് സംസാരിയായിരുന്നു മന്ത്രി. ദേവമാത പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഫാ. ഡോ. ജോസ് നന്തിക്കര ചടങ്ങിൽ അധ്യക്ഷനായിരുന്നു. കോളേജ് മാനേജർ റവ. ഫാ. വാൾട്ടർ തേലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. സുവർണ്ണ ജൂബിലി കവാടത്തിൻ്റെയും മിസ്റ്റിക് ക്വിൽ ഫൗണ്ടൻ്റേയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പുതുതായി സ്ഥാപിച്ച സെൻ്റ് തെരേസ രൂപത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം പ്രൊവിൻഷ്യാൽ റവ.ഫാ ജോസ് നന്തിക്കര നിർവ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ റവ.ഫാ. ജോയ് പീണിക്ക പറമ്പിൽ CMI, കോളേജ് വികസന സമിതി ചെയർമാൻ പ്രൊഫ. എം. ജി. ടോമി,ജില്ലാപഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോഷി കാഞ്ഞൂ ത്തറ , ജിഷ ജോഫി, കോളേജ് യൂണിയൻ ചെയർമാൻ ദേവാനന്ദ് ഡി. എം, ജോണിസ് വടക്കുംചേരി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ മേജർ ഡോ.അൽഫോൻസ് ലിഗോരി ടി. ഓ. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ്റ പ്രചരണത്തിനായി രൂപീകരിച്ച കോളജ് യോദ്ധാക്കളുടെ ടീമിൻ്റെ ദീപശിഖാ കൈമാറ്റം പ്രിൻസിപ്പാൾ നിർവഹിച്ചു. കോളേജ് ഡയറക്ടർ റവ.ഫാ. ഡോ വിത്സൻ തറയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രുതി പി.കെ നന്ദിയും പറഞ്ഞു. കോളേജിലേക്ക് എൻഡോവ്മെൻ്റ് നൽകിയവരെ ചടങ്ങിൽ ആദരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Pride of St. Teresa’s: Johan Babu and Vasudev C. S. Win Intercollegiate GST Day Quiz