Click Below 👇 & Share This News

കേരളത്തിലെ ഗവൺമെൻറ് എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ ഏക സംഘടനയായ കേരള പ്രിൻസിപ്പൽസ് കൗൺസിലിന്റെ വാർഷിക പൊതുയോഗവും വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കുള്ള യാത്രയയപ്പ് യോഗവും മെയ് 12, 13 തീയതികളിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ നടക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും കോളേജുകളെ പ്രാപ്തരാക്കുക എന്നതാണ് ഈ വർഷത്തെ വാർഷിക സമ്മേളനത്തിന്റെ പ്രമേയം. ബഹുമാനപ്പെട്ട റവന്യൂ-ഭവന വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ, കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫസർ പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ, സ്വകാര്യ സർവകലാശാലകളുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കാരുണ്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫസർ ഈ. ജെ. ജെയിംസ് പ്രഭാഷണം നടത്തും. പ്രിൻസിപ്പൽസ് കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളായ ഫാ. മാത്യു മലേപറമ്പിൽ സ്മാരക പ്രഭാഷണം മുൻ ചീഫ് സെക്രട്ടറി ശ്രീ കെ ജയകുമാർ ഐഎഎസ് (റിട്ട) നിർവഹിക്കും. വിരമിക്കുന്ന പ്രിൻസിപ്പൽമാർക്കുള്ള യാത്രയയപ്പ് യോഗം തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കും.

പ്രൊഫസർ കൽപ്പറ്റ നാരായണൻ യാത്രയയപ്പ് യോഗത്തിൽ മുഖ്യാതിഥി ആയിരിക്കും. തൃശൂർ മേഖല ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ പി എസ് മനോജ് കുമാർ യോഗത്തിൽ സന്ദേശം നൽകും. കേരളത്തിലെ വിവിധ കോളേജുകളിലെ 150 ഓളം പ്രിൻസിപ്പൽമാർ പ്രതിനിധികൾ ആകുന്ന ഈ യോഗത്തിൽ കേരളത്തിലെ കോളേജുകൾ നേരിടുന്ന വിവിധ വിഷയങ്ങളെ പറ്റിയുള്ള പൊതു ചർച്ചയും ഉണ്ടായിരിക്കും.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your Campus News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com