Click Below 👇 & Share This News

Loading


സെന്റ് തോമസ് കോളേജിൽ രണ്ടുദിവസത്തെ നാഷണൽ സെമിനാർ സപീഷീസ് ദ പാഷൻ 10, എന്ന പേരിൽ നടത്തപ്പെട്ടു. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ റീജണൽ സെന്ററിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. എൻ ശശിധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സീനിയർ സയറ്റിസ്റ്റ് ആയ ഡോ. സുജന കെ എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിഷാൾ ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഗീതു എലിസബത്ത് തോമസ് സ്വാഗതം ആശംസിച്ചു.
സെന്റ് ജോസഫ് കോളേജ് അധ്യാപകൻ ഡോ. ആൽഫ്രഡ് ജോ കാർണിവോറസ് ചെടികളെപറ്റിയും, വിമല കോളേജ് അധ്യാപിക ഡോ. സ്മിത പി എസ്, കാവ് സംര ക്ഷണത്തെപറ്റിയും, സെന്റ് അലോഷ്യസ് കോളേജ് അധ്യാപകർ ഡോ. മനു ഫിലിപ്പ്, കോൾ പാടങ്ങളിലെ കളകളെപറ്റിയും ഒന്നാം ദിനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
രണ്ടാം ദിനത്തിലെ പേഷർ പ്രസന്റേഷൻ മത്സരത്തിന്റെ ഉദ്ഘാടനം കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എക്സി ക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ 15 ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. എം. ഇ. എസ്. കോളേജിലെ ഗവേഷണ വിദ്യാർത്ഥി ദേവിക എം അനിൽകുമാർ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐസർ തിരുപ്പതിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അശ്വിൻ ആന്റോ പി രണ്ടാം സ്ഥാനവും, സെന്റ് തോമസ് കോളേജിലെ ഗവേഷണ വിദ്യാർത്ഥി കീർത്തന നന്ദകുമാർ, നിവേദിത പി രവി എന്നിവർ മൂന്നാം സ്ഥനവും കരസ്ഥമാക്കി. ബോട്ടണി ഡിഷാർട്ട്മെന്റും കോളേജ് ഐ.ക്യു. എ. സി. യും കേരള ജൈവവൈവിധ്യ ബോർഡും സംയുക്തമായി സെമിനാറിന് നേതൃത്വം നൽകി. ഐക്യുസി കോഡിനേറ്റർ ഡോ. ദിവ്യ ജോർജ്ജ്, കൺവീനർ ഡോ. ആന്റോ പി വി എന്നിവർ സെമിനാറിൽ സംസാരിച്ചു. പാലക്കാട് മേഴ്സി കോളേജിലെ ഡോ. നീ എ സന്തോഷ്, ഡോ. സീന കെ കെ എന്നിവർ പ്രബന്ധ ങ്ങൾ മൂല്യനിർണയം ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com