Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശ്ശൂർ സെൻറ് തോമസ് കോളേജ് ബോട്ടണി വിഭാഗം ജനുവരി 24, 25 തീയതികളിൽ ദ്വിദിന ശില്പശാല ബയോബ്ലിറ്റ്‌സ് 2025 സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. വിമല ജോസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഫാദർ ഡോ. മാർട്ടിൻ കെ.എ. ശില്പശാല ഉദ്‌ഘാടനം ചെയ്തു. പ്രകൃതിയിലെ ജൈവ വൈവിധ്യ സർവേ, സസ്യങ്ങൾ, പക്ഷികൾ പൂമ്പാറ്റകൾ, തുമ്പികൾ തുടങ്ങിയവയെ തിരിച്ചറിയൽ, മരങ്ങളുടെ QR കോഡിങ്ങ്, മാപ്പിംഗ് എന്നിവയെ ആസ്പദമാക്കിയുള്ള ശില്പശാലയിൽ കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 48 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.. ശില്പശാലയുടെ ഭാഗമായി ആദ്യ ദിനം ജൈവവൈവിധ്യ അവബോധം, സസ്യങ്ങളെ തിരിച്ചറിയൽ, തുമ്പികളേയും പക്ഷികളെയും കുറിച്ചുള്ള ക്ലാസുകൾ എന്നിവ നടത്തപ്പെട്ടു. രണ്ടാം ദിനം ജൈവ വൈവിധ്യ സർവേ, വെബ് ഡാറ്റാബേസ് നിർമാണം, ക്യു ആർ കോഡിങ്, മരങ്ങളുടെ മാപ്പിംഗ് എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ നടത്തപ്പെട്ടു. ഡോ. ജോബി പോൾ, സെൻറ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതു എലിസബത്ത് തോമസ്, അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോബി പോൾ, എന്നിവരുടെ നേതൃത്വത്തിൽ ഡോ. ദിവ്യ വേണുഗോപാൽ, ശ്രീഷ്മ പി എസ്, എബിൻ സുനിൽ, അർജ്ജുൻ സുരേഷ്, വിവേക് ചന്ദ്രൻ, അപർണ ജോസഫ്, അമൃത, ആതിര, ആൻ മരിയ, സോന, മീനാക്ഷി തുടങ്ങിയവർ ക്ലാസ്സുകൾക്കും, ഫീൽഡ് വർക്കിനും നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Workshop on “Digital Marketing with AI Tools” organized by St.Thomas College, Thrissur, (Autonomous) പുതിയ ചെടികളുടെ കണ്ടെത്തലിന്റെ കഥയുമായി പത്താം വർഷം