Click Below 👇 & Share This News

Loading

St. Thomas College (Autonomous) Thrissur ലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപാർട്ട്മെന്റും ശ്രീമാൻ എ.എസ്. ജോസഫും സംയുക്തമായി ഒരു ലഹരിവിരുദ്ധ കാംപെയ്നും ഡ്രാഗൺ ഫ്ളാഗ് ഗിന്നസ് റെക്കോർഡ് ബ്രേക്കിംഗും 2025 മാർച്ച് മാസം 27-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോളേജിലെ പാലോ ക്കാരൻ സ്ക്വയറിൽ സംഘടിപ്പിക്കുന്നു.
യുവജനങ്ങൾ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് സ്വതന്ത്രരായി സ്വന്തം ശരീര സൗന്ദര്യവും ഫിറ്റ്നസും ഒരു ലഹരിയാക്കി മാറ്റുന്നതിനുള്ള പ്രചോദനം നൽകുന്ന തിനായി 67 വയസ്സുകാരനായ ശ്രീ. എ.എസ്. ജോസഫ്, നിലവിലുള്ള ഒറ്റ സെറ്റി ലെ 135 ഡ്രാഗൺ ഫ്ളാഗ് എന്ന ഗിന്നസ് ലോക റിക്കാർഡ് ഭേദിക്കാൻ ശ്രമിക്കുകയും അതോടനുബന്ധിച്ച് ചില അഭ്യാസമുറകൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
കോളേജ് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കൊമ്പത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചട ങ്ങിൽ തൃശൂർ സിറ്റി എ.എസ്.പി. ശ്രീ. ഹാർദിക് മീന ഐ.പി.എസ്. മുഖ്യാതിഥിയാ യിരിക്കും. ജി.എസ്.ടി. ജോയിന്റ് കമ്മീഷണർ ശ്രീ. അഭിലാഷ് പി.എ. ഉദ്ഘാടനം ചെ യ്യുന്ന യോഗത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. സുഭാഷ് വി. മുഖ്യപ്ര ഭാഷണം നടത്തുന്നതാണ്. ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി ഡോ. ശ്രീജി ത്ത് രാജ് സ്വാഗതവും ശ്രീ. ടോയ് സി.ടി. നന്ദിയും അർപ്പിക്കും.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com