Click Below 👇 & Share This News

Loading

സെൻ്റ് തോമസ് കോളേജിലെ സംസ്കൃതം മലയാളം അധ്യാപകനായിരുന്ന വൈദ്യ ലിംഗ ശർമ്മയുടെ നിര്യാണത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹം വളരെ കാലം ആകാശവാണിയിൽ സുഭാഷിതം പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും രാമായണം ഭാഗവതം നാരായണീയം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണവും പാരായണവും നടത്തിവന്നിരുന്നു. വൈദ്യ ലിംഗ ശർമ്മ അറിയപ്പെടുന്ന ഹൈന്ദവ ആത്മീയ പ്രഭാഷകനായിരുന്നു. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിന് ശിഷ്യ സമ്പത്തുണ്ടായിരുന്നു. സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കെ. എ അനുസ്മണയോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. പൗരസ്ത്യ ഭാഷാ വിഭാഗത്തിലെ അധ്യാപകരും, റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികളും പൂർവ്വ വിദ്യാർത്ഥിസംഘടന ഭാരവാഹികളും വൈദ്യ ലിംഗ ശർമ്മയെ പരിചയമുള്ള അധ്യാപകരും അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. വിവിധ വിഷയങ്ങളിലുള്ള വൈദ്യ ലിംഗ ശർമ്മയുടെ അവഗാഹവും കാര്യങ്ങൾ സരസമായി അവതരിപ്പിക്കാനുള്ള ശേഷിയും അദ്ദേഹത്തെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കിരുന്നു എന്ന് എല്ലാവരും അനുസ്മരണ പ്രഭാഷണങ്ങളിൽ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം സെൻ്റ് തോമസിൽ അധ്യാപകനായിരുന്ന സമയത്ത് മറ്റു ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികളും വൈദ്യ ലിംഗ ശർമ്മയുടെ ക്ലാസുകേൾക്കാനെത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അനുശോചന പ്രമേയം കൈമാറി

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com