Click Below 👇 & Share This News

Loading

തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണമസ്) സൃഷ്ടി 2.5 ടെക്നോ-കൾച്ചറൽ ഫെസ്റ്റ് 2025 ജനുവരി 30-ന് രാവിലെ 9:00 മണിക്ക് പ്രിൻസിപ്പൽ ഫാ. ഡോ.മാർട്ടിൻ കെ.എ. ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ശ്രീ.സിജോ ജോസിൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ , തുടർന്ന് കമ്പ്യൂട്ടർ സയൻസ് വിഭാഗം എച്ച്.ഒ.ഡി., ശ്രീമതി.രമീല രവീന്ദ്രൻ കെ. അദ്ധ്യക്ഷ പ്രസംഗം നടത്തി.

എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. ജിയോസ്‌പേഷ്യൽ ടെക്‌നോളജിയിലെ വിദഗ്‌ദ്ധൻ ശ്രീ ഹരികൃഷ്ണൻ ടി മേനോൻ ഭാവിയെ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. ആശംസാ പ്രസംഗം ഫാ. ഡോ.അനിൽ ജോർജ് കെ നിർവഹിച്ചു.

രണ്ട് ദിവസത്തെ വിവിധ സാങ്കേതിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്ന ഫെസ്റ്റിൽ ഫാക്കൽറ്റികളും വിദ്യാർത്ഥികളും പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com