Click Below 👇 & Share This News

തൃശ്ശൂർ സെൻ്റ് തോമസ് കോളേജിന്റെ പേട്രൺസ് ഡേയും ഹോം ഡേയും കോളേജ് പ്രിൻസിപ്പാൾ റവ. ഡോ മാർട്ടിൻ കൊളമ്പ്രത്തിൻ്റെ  സിൽവർ ജൂബിലി ആഘോഷവും 2025 ജനുവരി 20 ന് പാലോക്കാരൻ സ്ക്വയറിൽ വച്ച് സംയുക്തമായി ആഘോഷിച്ചു. എക്സിക്യൂട്ടിവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ സ്വാഗതമാശംസിച്ചു. കോളജ് മാനേജർ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കുകയും  മാർ ആൻഡ്രൂസ് താഴത്ത് (കോളേജ് രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ജൂബിലേറിയൻ റവ ഡോ. മാർട്ടിൻ കൊളമ്പ്രത്തിനെയും, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ശ്രീ. മാർട്ടിൻ തച്ചിലിനെയും ആദരിച്ചു. ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനായ “സ്റ്റാർസ്” ൻ്റെ ഔദ്യോഗിക ഉദ്ഘാടനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ഇക്കഴിഞ്ഞ വർഷം പി എച്ച് ഡി നേടിയ 20 ഗവേഷകരെ മൊമെന്റോ നൽകി ആദരിച്ചു. കോളജ് ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച അഞ്ച് വിദ്യാർത്ഥികളെയും ആദരിച്ചു.

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ശ്രീ മാർട്ടിൻ തച്ചിൽ, വൈസ് പ്രിൻസിപ്പൽ റവ ഡോ.അനിൽ ജോർജ് ,സ്റ്റാഫ് സെക്രട്ടറി പ്രൊഫ. ഡോ. ബിജു ജോൺ, സീനിയർ സൂപ്രണ്ടന്റ്  ശ്രീ. ജെൻസൺ വി ഡി ,കോളേജ് യൂണിയൻ ചെയർമാൻ  ശ്രീ. ആദിത്യൻ കെ ടി, സെൻ്റ് തോമസ് കോളേജ് എച്ച്എസ്എസിൻ്റെ പ്രിൻസിപ്പൽ ശ്രീ ജോസഫ് ആന്റണി, പി ടി എ വൈസ് പ്രസിഡൻറ് ഡോ. ബിജു തോമസ്, റിട്ടയർഡ് സ്റ്റാഫ്  അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സി. ടി പോൾ, സ്റ്റാർസ് പ്രസിഡൻ്റ്  സി.എ. ഫ്രാൻസിസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജൂബിലേറിയൻ റവ. ഡോ. മാർട്ടിൻ കോളമ്പ്രത്ത് മറുപടി പ്രസംഗം നടത്തി.

പ്രോഗ്രാം കൺവീനർ പ്രൊഫ. ഡോ. ബിനോയ് സി.എഫ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in