Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻ്റ് തോമസ് ഫിനിഷിംഗ് സ്കൂൾ 2024 സെപ്റ്റംബർ 26-ന് CAPT. ജിബി കെ ആൻ്റണി, ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫാദർ മാർട്ടിൻ കെ എ ചടങ്ങിൽ അധ്യക്ഷനായി. തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.പോൾ ജോസ് പി മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളേജ്, തൃശൂരിലെ ഈ സംരംഭം വിദ്യാർത്ഥികളുടെ വ്യക്തിപരവും തൊഴിൽപരവുമായ വികസനം വർധിപ്പിക്കുന്നതിനും യഥാർത്ഥ ലോക ഇടപെടലുകൾക്കും വിവിധ മേഖലകളിലെ അവസരങ്ങൾക്കും അവരെ സജ്ജമാക്കുന്നതിനും ലക്ഷ്യമിടുന്നു.ഫിനിഷിംഗ് സ്കൂളിൽ അംഗങ്ങളായ വിദ്യാർഥികൾ വിവിധ മേഖലകളിലുള്ള നൈപുണി വികസനത്തിനുള്ള പരിശീലനം നേടുന്നു. ആഗോളതലത്തിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുള്ള ഔപചാരിക വസ്ത്രധാരണ രീതികൾ, തീൻമേശ സംസ്കാരം തുടങ്ങിയവ മുതൽ ജോലി നേടുന്നതിലേക്കുള്ള കൂടിക്കാഴ്ചയിൽ ആവശ്യമായ ആശയവിനിമയ രീതികൾ വരെ ഈ പരിശീലനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നുഈ വിദ്യാർത്ഥികൾക്ക് വിവിധ രാജ്യങ്ങളിലെ വ്യക്തികളുമായി ഇടപഴകുവാൻ അവസരം ലഭിക്കുന്നതിനായി എല്ലാ അക്കാദമിക വർഷത്തിന്റെ അവസാനത്തിലും ഒരു അന്തർദേശീയ സെമിനാർ നടത്തുമെന്നും ഫിനിഷിംഗ് സ്കൂൾ കോഡിനേറ്റർ ഡോ. ആൻമേരി കെ. എ. സൂചിപ്പിച്ചു. Post navigation Empressa – management fest, organized by The BBA Department of St. Thomas College NOVUS 2024, held on September 26-27 @ St. Thomas College (Autonomous), Thrissur