Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻ്റ് തോമസ് കോളേജിൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായുള്ള Safe Road Happy Road എന്നപദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.തൃശൂർ സെൻ്റ് തോമസ് കോളേജും SC MS ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി & ട്രാൻസ്പോർട്ടേഷൻ (SiRST) യും സംയുക്തമായി റോഡ് സെയ്ഫ്റ്റി ഓഡിറ്റ് നടത്തി. സ്വരാജ് റൗണ്ട് മുതൽ ഈസ്റ്റ് ഫോർട്ട് വരെയുള്ള റോഡ് ഓഡിറ്റിന് SiRST ഡയറക്ടർ ആദർശ് കുമാർ, SCMS ഡെപ്യൂട്ടി ഡയറക്ടർ പ്രതീക് നായർ, സുജയ് K., രമ്യ Y. K എന്നിവർ നേതൃത്വം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിയോ വാഴപ്പള്ളി ,റിയാസ് എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിസംഘത്തിൽ ഉണ്ടായിരുന്നു. സെൻ്റ് തോമസ് കോളേജ് അദ്ധ്യാപകരായഇമ്മാനുവേൽ തോമസ്, ഡോ.റാണി സെബാസ്റ്റ്യൻ, ജിജോ കുരുവിള എന്നിവരാണ് ഈ പദ്ധതിയുടെ കോ-ഓർഡിനേറ്റർമാർ.ഓഡിൻ്റെ ഭാഗമായി വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും ടീം അംഗങ്ങൾ കൂടിക്കാഴ്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഡോ. അനിൽ കോങ്കോത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Onakalavara 2024 by Cookery Club of St. Thomas College Thrissur (Autonomous) Research and Publication Ethics (RPE) a two-credit online course by St Thomas College (Autonomous), Thrissur