Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷ് (SF) ഫെബ്രുവരി 3, 4 തീയതികളിൽ ലിറ്റ്ടോപ്പിയ (LitTopta) എന്ന കലാ സാഹിത്യ ഫെസ്റ്റ് നടത്തി. ഇംഗ്ലീഷ് പ്രസംഗം, ചെറുകഥാ രചന, ഇംഗ്ലീഷ് പാരായണം, സാഹിത്യ ക്വിസ്, സ്പോട്ട് കൊറിയോഗ്രഫി, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസോസിയേറ്റ് ബർസാർ ഫാ.ഡോ. ഫിനോഷ് കീറ്റിക്ക നിർവഹിച്ചു. കവിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ശ്യാം സുധാകറായിരുന്നു മുഖ്യ പ്രഭാഷകൻ. വൈസ് പ്രിൻസിപ്പൽ ഡോ.ഫെബിൻ ബേബി, എച്ച്.ഒ.ഡി ശ്രീ. ഫ്രാൻസിസ് ടി.വി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായി ആൻസി റാഫേൽ, അഞ്ജലി കാരാട്ട് എന്നിവർ പ്രവർത്തിച്ചു. ആദിത്, എഡ്വിൻ, നേഹ എന്നിവർ പരിപാടിയുടെ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർമാരായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പൽ ഫാ. ഡോ.മാർട്ടിൻ കെ.എ. സമ്മാനിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Sabarinath Jayan & Athira B from Christ College (Autonomous), Irinjalakuda won the Mega Campus Quiz 2K25 കേരള ശാസ്ത്ര കോൺഗ്രസിൽ സെൻ്റ് തോമസ് കോളേജിലെ സുവോളജി ഗവേഷണ വിഭാഗത്തിലെ രഹന പി എ ക്ക് അംഗീകാരം