Click Below 👇 & Share This News

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025 ജനുവരി 20നു BCA ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ടെക്‌ഫെസ്റ്റ്, “ക്ലിഫെസ്റ്റോ 25” സംഘടിപ്പിച്ചിരുന്നു. കോളേജ് പ്രിൻസിപ്പൽ Dr. പോൾ ജോസ് P. അധ്യക്ഷ നിർവഹിച്ചു. സിനിമ – സീരിയൽ താരം പാർവതി അയ്യപ്പദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ Bethezztha-Edu-Consultancy, CEO Mr. അഭിനന്ദ്  അഥിതി യായി എത്തിയിരുന്നു. കോളേജ് മാനേജർ Mr. ജാതവേദൻ നമ്പൂതിരിപ്പാട്, അക്കാഡമിക് കോർഡിനേറ്റർ Mrs. ജ്യോതിലക്ഷ്മി, ഡിപ്പാർട്മെന്റ് ഹെഡ് Mrs. ജിഷ P. നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. Virtual Verse, Coding, Spot Dance, PUBG, Basketball എന്നിങ്ങനെ വിവിധങ്ങളായ ഇവന്റ്സ് സംഘടിപ്പിച്ചിരുന്നു.  PUBG മത്സരത്തിൽ ശ്രീ കേരളവർമ്മ കോളേജ് തൃശൂർ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in