Click Below 👇 & Share This News

താണിശ്ശേരി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ” നവരസ ” എത്ത് നിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജോയിൻ്റ് സെക്രട്ടറി സാനിയ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാനേജർ ശ്രീ ജാതവേദൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അക്കാദമിക് അഡ്മിനിസ്ട്രേറ്റർ ജ്യോതി ലക്ഷ്മി, യൂണിയൻ ചെയർപേഴ്സൺ നിരഞ്ജന സി.കെ എന്നിവർ ആശംസകളറിയിച്ചു. വൈസ് ചെയർപേഴ്സൻ കൃഷ്ണേന്ദു പി.ആർ നന്ദി അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 1.30 വരെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളും അധ്യാപകരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് സാംസ്കാരിക വൈവിധ്യം പ്രകടിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറിയ പരിപാടി വിദ്യാർത്ഥികളിൽ ഉത്സാഹവും ഐക്യവും വളർത്താൻ ഉപകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in