Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ “സെലസ്റ്റിയ 2025” മീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അധ്യക്ഷത വഹിച്ചു. നവാഗത സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ ജിതിൻ രാജ് ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമ – ടെലിവിഷൻ താരം വൈഷണവ് എൻ വി ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. അക്കാഡമിക് കോർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ജ്യോതിലക്ഷ്മി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫോട്ടോ ബൂത്ത്, ആർട്ട് എക്സിബിഷൻ, ഹ്രസ്വ ചലച്ചിത്ര പ്രദർശനം, ക്വിസ് , ഫോട്ടോ- വീഡിയോഗ്രഫി മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വിജയികളായവർക്ക് ക്യാഷ് അവാർഡുകൾ നൽകി. മൾട്ടിമീഡിയ വിഭാഗം അധ്യാപകരായ നവീൻ മാത്യൂ വർഗ്ഗീസ്, ശ്രീജ കെ എസ്, ഹൃത്യ, സയന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation IGNITE 2K25 Empowering Women Through Creativity: NSS & WIMA Organize Poster-Making Competition at Tharananellur College