Click Below 👇 & Share This News

കൊടുവായൂർ  മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 3-12- 2014  ന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ലിയോ ബർണാഡ്, ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് അഭിജിത്ത് സി, ഐസിഡിഎസ് ചിറ്റൂർ സൂപ്പർവൈസർ ലിമി ലാൽ എന്നിവർ സെമിനാർ നയിച്ചു… ശൈശവ വിവാഹം, ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം, posh ആക്ട് എന്നിവയെക്കുറിച്ച് ശ്രീമതി ലിമിലാൽ സംസാരിച്ചു. അവസാന വർഷ ബികോം ബിരുദ വിദ്യാർത്ഥിയായ  മൈഥിലി  സ്വാഗതവും എക്കണോമിക്സ് വിദ്യാർത്ഥിനിയായ ദൃശ്യ നന്ദിയും പ്രകാശിപ്പിച്ചു. നൂറോളം വിദ്യാർത്ഥിനികളും അധ്യാപകരും ഈ സെമിനാറിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ഈ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ഈ സെമിനാറിന് സാധിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com