Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങ് ദീക്ഷാന്ത് 2K26 ൽ വിവിധ പ്രൊഫഷണൽ, ജനറൽ കോഴ്സുകളിൽ നിന്നായി പഠനം പൂർത്തിയാക്കിയ 475 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി .മന്ത്രി അഡ്വ :ഒ. ജെ. ജനീഷ് , CDIT ഡയറക്ടർ Dr. അബ്ദുൾ റഹ്‌മാൻ, KMA പ്രസിഡണ്ട് അൽജിയേഴ്സ് ഖാലിദ് എന്നിവർ മുഖ്യ അതിഥികളായി.ബിരുദദാന സമ്മേളനo Dr. അബ്ദുൾ റഹ്‌മാൻ ഉൽഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ :ഒ. ജെ. ജനീഷ് വിദ്യാർത്ഥികൾക്ക് ബിരുദദാന സന്ദേശം നൽകി .വിവിധ കോഴ്സുകളിലെ അക്കാദമിക് ടോപ്പർമാർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾ എന്നിവർക്കുള്ള പുരസ്കാരങ്ങളും പ്രത്യേക അപ്രീസിയേഷൻ അവാർഡുകളും വിതരണം ചെയ്തു. പി.എച്ച്.ഡി (Ph.D.) കരസ്ഥമാക്കിയ ജേതാക്കളെ ആദരിച്ചു ഡോ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ബിരുദദാന പ്രതിജ്ഞ ചൊല്ലി. ചെയർമാന്റെ നേതൃത്വത്തിൽ നടന്ന പരമ്പരാഗത ‘ടാസ്സൽ മാറ്റൽ’ ചടങ്ങും നടന്നു. ചടങ്ങിൽ MBA അക്കാഡമിക്ക് ഡയറക്ടർ ഡോ. ജിയോ ബേബി സ്വാഗതവും എഞ്ചിനിയറിംഗ് കോളേജ് അക്കാഡമിക്ക് ഡയറക്ടർ പ്രൊഫ. എ. എസ്. ചന്ദ്രകാന്ത ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ സി വി ജോസ്, ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി എന്നിവർ നേതൃത്വം നൽകി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation വായന ദിനാഘോഷവും “ക്രിയാത്മകതയ്ക്കും മികവിനും വായന” എന്ന വിഷയത്തിലുള്ള സെമിനാറും പി.എൻ. പണിക്കർ അനുസ്മരണവും ഉൽഘാടനം ചെയ്തു