Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംങ്ങിലേയും, മെറ്റ്സ് പോളിടെക്നിക്കിലേയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും തൃശൂർ ജില്ല ഐഎംഎ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്, തൃശൂർ ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബാലഗോപാൽ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ അഭിനവ് കൃഷ്ണ, ആൽഫിയ സി.എ., രുധിര സേന കോർഡിനേറ്റർമാരായ ബെസ്റ്റീം എം.എസ്., ദേവിക രത്നം എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. ആണ്. എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ“രുധിരസേന” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളേജ് എന്നീ കോളജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുകയും 50 യൂണിറ്റ് രക്തം ദാനമായി ലഭിക്കുകയും ചെയ്തു. രക്തദാനം ചെയ്ത വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജിൽ “ഫിനാൻഷ്യൽ ലിറ്ററസി” എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി മാള മെറ്റ്സ് കോളേജിൽ ക്രിസ്തുമസ് ആഘോഷങ്ങൾ “മെറ്റ്എക്സ്മസ് 2.0” വിവിധ പരിപാടികളോടെ ആഘോഷിച്ചു