Click Below 👇 & Share This News

ലോകവയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി വ്യാഴവട്ടം പരിപാടിയോട് അനുബന്ധിച്ച് , മണർകാട് സെൻറ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ഒരു സ്നേഹ സംവാദം സംഘടിപ്പിക്കുകയുണ്ടായി. മുതിർന്ന പൗരന്മാരെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ ഈപ്പൻ,  ടി എം ജോസഫ്, ഏലിയാമ്മ ജോസഫ്, അന്നമ്മ കോര, പി ടി ഇട്ടി തുടങ്ങിയവർ സംബന്ധിച്ചു.

പ്രിൻസിപ്പൽ സനീജ് എം സാലു, കോളേജ് സൊസൈറ്റി സെക്രട്ടറി ജോർജ് വർഗീസ്, മലയാളം വകുപ്പ് മേധാവി മഞ്ജുഷ സി ജി, രസതന്ത്രവിഭാഗം മേധാവി ഡോ. ഷോളി ക്ലെയർ
  പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുപ റോസ് ബാബു, ഷെറി മാത്യൂസ്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com