Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ സെന്റ് തോമസ് കോളജിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 14, 15 തിയതികളിലായി ലൗറിയ – 25 എന്ന പേരിൽ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. സ്വാഗതം ആശംസിച്ച് സംസാരിച്ചു. ആദ്യദിവസം തിരുവനന്തപുരത്തെ സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും, രണ്ടാം ദിവസം ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബഹുമാനപ്പെട്ട വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റും കോൺവൊക്കേഷൻ അഡ്രസ് നൽകുകയും വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ കൈമാറുകയും ചെയ്തു. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബഹുമാനപ്പെട്ട വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ് കോൺവൊക്കേഷൻ അഡ്രസ് നൽകുന്നു കോളേജ് രക്ഷാധികാരി, ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. തൃശൂർ സഹായമെത്രാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാദർ ബിജു പാണെങ്ങാടൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡോ. പോൾസൺ മാത്യു ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ഡോ. ജോൺസ് നടുവത്തായിരുന്നു ജനറൽ കൺവീനർ. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger Post navigation 🐟 First Francy K Kakkassery Memorial Lecture at St. Thomas College Celebrates Kerala’s Aquatic Biodiversity