Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ computer students Association ന്റെ പ്രവർത്തനങ്ങൾ 11/ 7/ 2025 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സ്റ്റാർ ഇന്നോവേഷൻ ഡയറക്ടറും ഇമേഴ്‌സീവ് സ്കിൽ അക്കാദമിയുടെ സഹസ്ഥാപകനുമായ ശ്രീമൻ പ്രകാശ് പി വിഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് പ്രൊഫസർ അഞ്ജന എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.  അസിസ്റ്റന്റ് പ്രൊഫസർ കണ്ണൻ രവീന്ദ്രൻ(HOD, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്) അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു മുഖ്യാതിഥിയായി. അസിസ്റ്റന്റ് പ്രൊഫസർ ധന്യ കെ ജെ, പൂർവ്വ  വിദ്യാർത്ഥി പ്രതിനിധി അദ്രിജ ടി എസ്, വിദ്യാർത്ഥി പ്രതിനിധി ആസ്റ്റിൽ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധി ആര്യനന്ദ എം എസ് നന്ദി പറഞ്ഞു.  തുടർന്ന് ” new emerging Technology trends in software industry” എന്ന വിഷയത്തിൽ ശ്രീമാൻ പ്രകാശ് പി വി യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി. Virtual reality, Augmented reality പോലുള്ള ആശയങ്ങൾ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികളെ അനുഭവപ്പെടുത്തി.

Click Below 👇 & Share This News
Chat with CampusRound.com