Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പുൽപ്പള്ളി : പഴശ്ശിരാജ കോളേജ് 2024- 2025 അധ്യയന വർഷത്തെ കോളേജ് യൂണിയൻ ‘ഐതിഹ്യ’യുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ അമൽ റോയ് അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും , കലാ കായിക ഇനങ്ങളിൽ ഉന്നത നേട്ടം കൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഇനം കലാ പരിപാടികളും, എടപ്പാൾ എം എൻ സാക്കിയുടെ മ്യൂസിക്കൽ ഷോയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ, കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി,ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത്, സ്വാശ്രയ വിഭാഗം ഡയറക്ടർ പ്രൊ. താരാ ഫിലിപ്പ്, ഡോ. ജോഷി മാത്യു, സ്റ്റാഫ് സെക്രട്ടറി വിജിഷ എം സി, പി ടി എ പ്രസിഡന്റ് ജോസ് കെ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation പഴശ്ശിരാജ കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു പഴശ്ശിരാജ കോളേജിൽ ബിരുദദാന ചടങ്ങ് 20/12/2024 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്