Click Below 👇 & Share This News

മണർകാട് :അറക്കുളം സെന്റ് ജോസഫ് അക്കാദമിയിൽ നടന്ന എം.ജി. സർവകലാശാലാ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ മണർകാട് സെന്റ് മേരീസ് കോളേജ് കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ തുടർച്ചയായ വിജയപാരമ്പര്യം നിലനിർത്തിയാണ് കോളേജ് ടീം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ മികച്ച കളിക്കാരനുള്ള (Best Player) പുരസ്കാരം സെന്റ് മേരീസ് കോളേജിലെ അതുൽജിത്ത് ഏറ്റുവാങ്ങി.

വിജയികളായ ടീമിനെയും അതുൽജിത്തിനെയും കോളേജ് മാനേജർ ഫാ. സനോജ് കുര്യൻ, സെക്രട്ടറി ബെന്നി റ്റി. ചെറിയാൻ, പ്രിൻസിപ്പൽ സനീജ് എം. സാലു എന്നിവർ അഭിനന്ദിച്ചു. ടീമിന് ആവശ്യമായ പരിശീലനവും പിന്തുണയും നൽകിയ ഫിസിക്കൽ എജ്യുക്കേഷൻ ചുമതലക്കാരൻ ഷൈൻ ഒ.വി., ടീം മാനേജർ അരുൺ പി.ജെ., കോച്ച് സജു സാമുവൽ എന്നിവരുടെ നേതൃത്വവും പരിശ്രമവും വിജയത്തിൽ നിർണായകമായി.

കായികരംഗത്ത് കോളേജ് കൈവരിക്കുന്ന നേട്ടങ്ങളുടെ തുടർച്ചയാണ് ഈ വിജയമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ കായിക മികവിനും ടീം അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിനും കോളേജ് മാനേജ്‌മെന്റ് അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com