Click Below 👇 & Share This News

തൃശൂർ സെന്റ് തോമസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഡാറ്റാസയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഇന്റർനാഷണൽ ഹാക്കത്തോൺ “നോവത്തോൺ 2024” സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള കോളേജുകളിൽനിന്നും സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്നുമുള്ള 700-ൽ ഏറെ രജിസ്ട്രേഷൻസിൽനിന്നും . 40 – ലേറെ വിദ്യാർത്ഥികൾ ഫൈനൽ റൗണ്ടിലെത്തി. വിദ്യാർത്ഥികൾ 10 ടീമുകളായി തിരിഞ്ഞ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ ആശയങ്ങളുടേയും പ്രൊജക്ടുകളുടെയും നിർമ്മാണം നടത്തി. കോളേജ് അസോസിയേറ്റ് ബർസാർ ഡോ.ഫാ. ഫിനോഷ് കീറ്റിക്ക പ്രസംഗിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഡാറ്റാസയൻസ് വിഭാഗം മേധാവി റെജിൻ വർഗ്ഗീസിന്റെ നേത്യത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും നേത്യത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com