Click Below 👇 & Share This News

കോട്ടയം: ബസേലിയസ് കോളജിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സിസിടിവി ഇൻസ്റ്റലേഷൻ ആൻഡ് സർവയലൻസ് സിസ്റ്റംസ് എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ സാങ്കേതിക പരിശീലന പരിപാടി നടത്തുന്നു. ഡിസംബർ 1 മുതൽ 5 വരെ പരിശീലനം നൽകുന്നത്. ഐഇഡിസി, ഐഐസി, എം എസ്എംഇ എന്നിവയുടെ നേതൃത്വത്തിലും കോളേജ് ഐക്യൂഎസിയുടെ സഹകരണത്തോടെയുമാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ എംഎസ്എംഇ – ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റർ (PPDC) യിൽ നിന്നുള്ള വിദഗ്ധർ നേതൃത്വം നൽകും.സിസിടിവി ക്യാമറകളുടെ വിവിധ തരങ്ങൾ, ഇൻസ്റ്റലേഷൻ, ഡിവിആർ /എൻവിആർ കോൺഫിഗറേഷൻ, നെറ്റ്‌വർക്ക് കണക്ഷൻ, റിമോട്ട് മോണിറ്ററിംഗ്, തകരാറുകൾ കണ്ടെത്തലും പരിഹരിക്കലും, സിസ്റ്റം പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതികവും പ്രായോഗികവുമായ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.വിദ്യാർത്ഥികൾ, ബിരുദധാരികൾ, തൊഴിൽ അന്വേഷകർ, സംരംഭകർ എന്നിവർക്ക് പങ്കെടുക്കാം. തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പരിശീലനം പ്രയോജനകരമാണ്.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക:9747620918, 9846600644.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com