Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാർമ്മൽ കോളേജിൽ യൂണിയൻ ഉദ്ഘാടനം:മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ” ഹസ്ത ” യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ടൻ്റ് ഓഫ് പോലീസ് & പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ ശ്രീ. സുരേഷ് കെ.ജി. നിർവ്വഹിച്ചു. College Union inauguration ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാഹചര്യങ്ങളെ യുവ തലമുറ ഏറെ കരുതലോടെ വീക്ഷിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ കോ-ഓർഡിനേറ്ററും ഫിസിക്സ് വിഭാഗം അധ്യാപികയുമായ നിത്യ പി.സ്വാഗതമാശംസിച്ചു. ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. ജിയോ ജോസഫ് ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു കോളേജ് ചെയർപേഴ്സൺ സുഹൈല ടി. നന്ദിയർപ്പിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സൈബർ സുരക്ഷാ സെൽ ഉദ്ഘാടനവും ഏകദിന സെമിനാറും സംഘടിപ്പിച്ചു. കാർമ്മൽ കോളേജിൽ ഏകദിന ശില്പശാല