Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger മാള,കാർമ്മൽ കോളേജിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന മാനേജ്മെന്റ് ഫെസ്റ്റ് “ഹെൻഫ 2K24 സമാപിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. ബിസിനസ് അഡ്മിനിസ്ട്രേഷൻ മേധാവി, ഡോക്ടർ രമ പി, കോമേഴ്‌സ് വിഭാഗം മേധാവി, ഡോക്ടർ സ്റ്റെജി വി ജി, സ്റ്റാഫ് കോർഡിനേറ്റർ, ജിലു മാത്യു എന്നിവർ സംസാരിച്ചു ഡിപ്പാർട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ഉം സംയുക്തമായി നടത്തിയ രണ്ട് ദിവസത്തെ ഫെസ്റ്റിൽ പത്തിലധികം മത്സര ഇനങ്ങളിലായി വിവിധ കോളേജുകളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡിജെ എൻ്റർടെയ്നർ നോയൽ അഗസ്റ്റിൻ നയിച്ച മ്യൂസിക്കൽ ഫിയസ്റ്റയോടുകൂടി “ഹെൻഫ 2 K 24 ” സമാപിച്ചു. Post navigation കാർമ്മൽ കോളേജിൽ ഏകദിന ശില്പശാല കാർമ്മൽ കോളേജിൽ ആർട്സ് ഫെസ്റ്റിവൽ ” കലയാട്ടം 2K24 “