Click Below 👇 & Share This News

മാള കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് കോളേജിൽ ക്രിസ്തുമസ് സ്നേഹ സമ്മാനപെട്ടി ഉദ്ഘാടനം കോളേജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരികളായ സുമിത പി.എസ്, കവിത രവി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ജോളി ഇ.ജെ. അധ്യക്ഷനായിരുന്നു. നിർധനരും അശരണരുമായ വ്യക്തികൾക്കും അന്തേവാസികൾക്കും പുതുവസ്ത്രങ്ങൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിനാണ് സമ്മാനപ്പെട്ടി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സമ്മാനപ്പെട്ടി നിറക്കും. തുടർന്ന് വിദ്യാർത്ഥികൾ നിർധന ഭവനങ്ങളിലും വൃദ്ധസദനങ്ങളിലും ക്രിസ്തുമസ് ദിനത്തിൽ വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ അധ്യാപകരായ അൽഫോൻസ.ഇ.കെ, സവിത ആൻ്റണി കെ, ഓഫീസ് സൂപ്രണ്ട് ജിനിൽ ജോർജ്ജ്, കോളേജ് യൂണിയൻ ചെയർമാൻ നിരഞ്ജൻ പി.ബി. എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com