Click Below 👇 & Share This News

കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ ലുമിന 2026 എന്ന പേരിൽ നടത്തിയ ബിരുദ സമർപ്പണം കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഇ ജെ ഡി സി മാനേജിംഗ് എഡിറ്ററും ക്രിസ്റ്റ്യൻ സ്റ്റഡീസ് & റിസർച്ച് ചെയറുമായ ടി.ജെ.മാർട്ടിൻ തച്ചിൽ നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ വാൾട്ടർ തേലപ്പിള്ളി CMI അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ റവ.ഫാദർ ഡോ. വിത്സൻ തറയിൽ CMI, ദേവമാത പ്രോവിൻസ് വിദ്യാഭാസ കൗൺസിലർ റവ. ഫാദർ ലിജോ ബ്രഹ്മകുളം എന്നിവർ അനുമോദന പ്രസംഗം നടത്തി. പരീക്ഷാ കൺട്രോളർ ശ്രുതി പി.കെ റിപ്പോർട്ട് അവതരണവും മാനേജുമെൻ്റ് സ്റ്റഡീസ് വകുപ്പു മേധാവി അഡ്വ. അശ്വതി ബാബു ബിരുദ പ്രതിജ്ഞയും നിർവ്വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി അലീന പി.ജെ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ഡോ. ജീജാ തരകൻ സ്വാഗതവും കൺവീനർ സൗമ്യ പോൾ നന്ദിയും രേഖപ്പെടുത്തി .

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com