Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാലുവർഷ ഓണേഴ്സ് ബിബിഎ, ബിസിഎ, ബികോം കോഴ്സുകൾ കോളേജ് തലത്തിൽ ഇന്ന് രാവിലെ എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ ഡോക്ടർ കുഞ്ചെറിയ പി. ഐസക് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വികസനവും നവലോക സൃഷ്ടിയും സാധ്യമാകണമെങ്കിൽ വിമർശനാത്മക ചിന്തയുടെയും സർഗാത്മക ചിന്തയുടെയും സമ്മേളനം അത്യന്താപേക്ഷിതമാന്നെന്നും അതിനായി പഠന വിഷയങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം ഭാഷാനൈപുണ്യവും സ്വായത്തമാക്കുവാനും അദ്ദേഹം നവാഗതരേയും രക്ഷിതാക്കളേയും ഓർമ്മപ്പെടുത്തി. ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു സ്വാഗതവും എം.ബി.എ. കോളേജ് ഡയറക്ടർ ഡോക്ടർ ജിയോ ബേബി, ആർട്ട്സ് കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു. കൊമേഴ്സ് വകുപ്പ് മേധാവി ഷഹാനത്ത് ബീവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്ത ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ ശ്രീജ പി. എസ്. നന്ദിയും രേഖപ്പെടുത്തി.വിദ്യാർത്ഥികളായ ശിവാത്മികയും ഗോഡ്വിൻ ജോസും അവതരണവും പ്രാർത്ഥനയും നടത്തി.വൈകീട്ടുള്ള സെഷനിൽ ആത്മ മിത്ര പരിശീലന കേന്ദ്ര ഡയറക്ടറും അന്തർദേശീയ കൗൺസിലറുമായ ഫാദർ ടോബി ജോസഫ് എസ്.ജെ ഫലപ്രദവും മാതൃകാപരവുമായ .രക്ഷാകതൃത്വത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ക്ലാസെടുത്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Faculty Development Programme at Holy Grace Explores Future of Education in Kerala വായന ദിനാഘോഷവും “ക്രിയാത്മകതയ്ക്കും മികവിനും വായന” എന്ന വിഷയത്തിലുള്ള സെമിനാറും പി.എൻ. പണിക്കർ അനുസ്മരണവും ഉൽഘാടനം ചെയ്തു