Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള: കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ഇന്ത്യൻ നോളജ് സിസ്റ്റം സെൻ്ററിൻ്റെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകനും പണ്ഡിതനും ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (കുസാറ്റ് ) എമറിറ്റസ് പ്രൊഫസറുമായ പ്രൊഫ: വി പി എൻ നമ്പൂരി നിർവഹിച്ചു. ഭാരതീയ ജ്ഞാന പാരമ്പര്യത്തിൻ്റെ മഹത്ത്വവും വ്യാപ്തിയും വിവിധ ശാസ്ത്രസത്യങ്ങളുടെ വിശദമായ അവതരണത്തിലൂടെ സദസുമായി അദ്ദേഹം പങ്കു വെച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ഏറെ അത്ഭുതകരമായ അനുഭവമായി പരിപാടി മാറി. പരിപാടിയിൽ കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായിരുന്നു. കാർമ്മൽ കോളേജ് സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം കോർഡിനേറ്ററും ചരിത്ര വിഭാഗം അധ്യാപികയുമായ റീന ടി.കെ സ്വാഗതമാശംസിച്ച ചടങ്ങിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപിക ഡോ: മീനു ജോസ് ആശംസയർപ്പിച്ചു സംസാരിച്ചു.ജോയിൻ്റ് കോർഡിനേറ്റർ ഡോ: മെറിൻ ഫ്രാൻസിസ് നന്ദിയർപ്പിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് – കീർത്തി സോഫിയ പൊന്നച്ചൻ LAUREATE 2K25 @ Carmel College (Autonomous) Mala