പഴശ്ശിരാജ കോളേജ് സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം സമ്മാനിക്കുന്നു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്, പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി കെ.കെ, സെനറ്റംഗങ്ങളായ സോബിന്‍ വര്‍ഗ്ഗീസ്, സനൂപ് കുമാര്‍ പി.വി, മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ മലയാളവിഭാഗം അധ്യാപകന്‍ ഡോ. സന്താഷ് വള്ളിക്കാട്ട്, സ്റ്റാഫ് സെക്രട്ടിറി വിമ്യ കെ.പി, മാധ്യമവിഭാഗം മേധാവി ഷോബിന്‍ മാത്യു എന്നിവര്‍ സമീപം
Click Below 👇 & Share This News

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം അധ്യാപകര്‍ രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങായിരുന്നു. മൂന്നു പുസ്തകങ്ങളാണ് ബിരുദദാന ചടങ്ങിനിടെ പ്രകാശനം ചെയ്തത്. ടൂറിസം വിഭാഗം അധ്യാപകരായ സനൂപ് കുമാര്‍ പിവി, ഡോ. ദിവ്യ ദാസ് എന്നിവര്‍ ചേര്‍ന്നു രചിച്ച ഹോസ്പിറ്റാലിറ്റി ഓപറേഷന്‍സ് ആന്‍ഡ് കേരള ടൂറിസം എന്ന പുസ്തകവും ഇംഗ്ലീഷ് വിഭാഗം അധ്യാപിക നികിത രചിച്ച നോവല്‍, ദെരിദ ഇന്‍ ജെഎന്‍യു എന്ന നോവലും ചരിത്രവിഭാഗം അധ്യാപകന്‍ രാജേഷ് പാമ്പാടി രചിച്ച പുരാവൃത്തം- കല, സംസ്‌കാരം, സമൂഹം എന്നീ പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്തത്. പുസ്തകങ്ങളുടെ പ്രകാശനം ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക്കേഷന്‍സ്, മാജിക് മൂണ്‍ പബ്ലിക്കേഷന്‍സ്, തിങ്കിലി പബ്ലിക്കേഷന്‍സ് എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകര്‍. പഴശ്ശിരാജ കോളേജ് പബ്ലിക്കേഷന്‍സിന്റെ ആദ്യപുസ്തകം ഏതാനും നാളുകള്‍ക്കുമുമ്പാണ് പ്രകാശനം ചെയ്തത്. മാധ്യമവിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം നല്കിയത്. ഇതോടെ പഴശ്ശിരാജ കോളേജില്‍ നിന്നും ഈ വര്‍ഷം ഇതുവരെ നാലുപുസ്തകങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. പുസ്തകരചനയില്‍ പങ്കാളികളായവരെ ഡോ. ജോസഫ് മാര്‍ തോമസ് അഭിനന്ദിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com