Click Below 👇 & Share This News

സ്വച്ഛത ഹി സേവ, സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി കോളജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, എൻഎസ്എസ് വോളണ്ടിയേഴ്സ്, എൻസിസി കേഡറ്റുകൾ തുടങ്ങിയവർ സംയുക്തമായി കോളേജ് ക്യാമ്പസ് ,ക്ലാസ് റൂമുകൾ, വിവിധ ലാബുകൾ, ലൈബ്രറി, തുടങ്ങിയവയുടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

എൻഎസ്എസ്  ദിനാഘോഷങ്ങളുടെ തുടക്കം ഇന്ന് നടത്തപ്പെട്ടു.
ഒരാഴ്ച കാലം നിലനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വയോജന സംരക്ഷണകേന്ദ്രങ്ങൾ സന്ദർശിക്കുക,
ദത്തെടുത്ത മാലം ഗവൺമെൻറ്   യുപി  സ്കൂളിൻറെ ശുചീകരണ പ്രവർത്തനങ്ങൾ,
മണർകാട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടത്തുന്ന വിവിധ ശുചീകരണ പ്രവർത്തികൾ,
കുട്ടികൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവം, തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രിൻസിപ്പാൾ സനീജു എം സാലു വിവിധ വകുപ്പ് മേധാവികൾ, പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുപ റോസ് ബാബു, , ഷെറി മാത്യൂസ് , NSS  വോളണ്ടിയർ സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com